ആദ്യ ദിനം മികച്ച നിലയില്‍ അവസാനിപ്പിച്ച് ലങ്ക

Sports Correspondent

ഡര്‍ബന്‍ ടെസ്റ്റിന്റെ ആദ്യ ദിനം ശ്രീലങ്ക ഭേദപ്പെട്ട നിലയില്‍. 235 റണ്‍സിനു ആതിഥേയരെ പുറത്താക്കിയ ശേഷം ലങ്ക 49/1 എന്ന നിലയിലാണ്. 186 റണ്‍സ് പിന്നിലാണെങ്കിലും 30 റണ്‍സ് കൂട്ടുകെട്ടുമായി ദിമുത് കരുണാരത്നേയും ഒഷാഡ ഫെര്‍ണാണ്ടോയും ടീമിനെ സുരക്ഷിത തീരങ്ങളിലേക്ക് രണ്ടാം ദിവസം നയിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. 28 റണ്‍സുമായി ലങ്കന്‍ നായകന്‍ കരുണാരത്നേയും 17 റണ്‍സ് നേടി ഒഷാഡയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഡെയില്‍ സ്റ്റെയിനിനാണ് വിക്കറ്റ്.

നേരത്തെ ക്വിന്റണ്‍ ഡിക്കോക്ക് നേടിയ 80 റണ്‍സും ടെംബ ബാവുമ(47), ഫാഫ് ഡു പ്ലെസി(35) എന്നിവരുടെ ബാറ്റിംഗ് മികവുമാണ് തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനു ആശ്വാസമായത്. വിശ്വ ഫെര്‍ണാണ്ടോ നാലും കസുന്‍ രജിത രണ്ടും വിക്കറ്റ് നേടി ലങ്കന്‍ നിരയില്‍ തിളങ്ങി.