ആരാധകരെ നിലക്ക് നിർത്തിയില്ല, യുണൈറ്റഡിനും പിഎസ്ജിക്കും യുവേഫയുടെ കുറ്റപത്രം

കഴിഞ്ഞ ദിവസം ഓൾഡ് ട്രാഫോഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ അരങ്ങേറിയ അനിഷ്ടസംഭവങ്ങൾക്ക് യുവേഫ മാഞ്ചസ്റ്റർ യുണൈറ്റഡിനും പിഎസ്ജിക്കും കുറ്റപത്രം. മത്സരത്തിൽ പിഎസ്ജി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.

ഗ്രൗണ്ടിലേക്ക് ആരാധകർ സാധാനങ്ങൾ വലിച്ചെറിഞ്ഞതിനും വഴി തടസ്സപ്പെടുത്തിയതിനും ആണ് യുണൈറ്റഡിന് കുറ്റപത്രം നൽകിയത്. മുൻ യുണൈറ്റഡ് താരമായ എയ്ഞ്ചൽ ഡി മരിയയെ ആരാധകർ ബിയർ കുപ്പി കൊണ്ടു എറിഞ്ഞിരുന്നു.

മത്സരം തുടങ്ങുന്നതിന് മുൻപ് ഓൾഡ് ട്രാഫോഡിലെ എവേ സെക്ഷനിൽ കരിമരുന്ന് പ്രയോഗം നടത്തിയതിന് ആണ് പിഎസ്ജിയെ കുടുക്കിയത്.

കേസിന്റെ മേലുള്ള വാദം ഈ മാസം 28ന് യുവേഫ അച്ചടക്ക സമിതി കേൾക്കും.

Previous articleമുംബൈയെ തോൽപ്പിച്ച് രണ്ടാം സ്ഥാനം എടുത്ത് നോർത്ത് ഈസ്റ്റ്
Next articleആദ്യ ദിനം മികച്ച നിലയില്‍ അവസാനിപ്പിച്ച് ലങ്ക