പര്യടനം വിജയത്തോടെ അവസാനിപ്പിക്കുവാന്‍ ആതിഥേയരും സന്ദര്‍ശകരും

Sports Correspondent

ടെസ്റ്റ് പരമ്പരയില്‍ തകര്‍ന്നടിഞ്ഞുവെങ്കിലും ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ ശ്രീലങ്കയ്ക്ക് തിരിച്ചടി നല്‍കിയാണ് മികച്ച തിരിച്ചുവരവ് നടത്തിയത്. ഫാഫ് ഡു പ്ലെസി പരിക്കേറ്റ് പുറത്തായ ശേഷം അവസാന രണ്ട് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടുവെങ്കിലും അതിനു മുമ്പ് തന്നെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. നാലാം ഏകദിനം നേരിയ വ്യത്യാസത്തിനാണ് നഷ്ടമായതെങ്കില്‍ അഞ്ചാം ഏകദിനത്തില്‍ കൂറ്റന്‍ ജയം ശ്രീലങ്ക നേടി തങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുകയായിരുന്നു. പരമ്പര 3-2നെന്ന നേരിയ മാര്‍ജിനില്‍ നഷ്ടപ്പെടുത്തിയെന്ന സ്റ്റാറ്റ്സ് ലങ്കന്‍ ടീമിനു മാനസികമായി മുന്‍തൂക്കും നല്‍കുവാന്‍ സഹായിക്കും.

ഇന്ന് നടക്കുന്ന ഏക ടി20 മത്സരം വിജയിച്ച് പരമ്പരയില്‍ വിജയത്തോടെ അവസാനം കുറിയ്ക്കുക എന്നതാവും ഇരു ടീമുകളം ലക്ഷ്യം വയ്ക്കുക. ഡു പ്ലെിസിയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയെ ജീന്‍ പോള്‍ ഡുമിനിയാണ് നയിക്കുക. ശ്രീലങ്കന്‍ ടീമിലും ചില മാറ്റങ്ങളുണ്ട്. ഇന്ത്യന്‍ സമയം ഏഴ് മണിയ്ക്ക് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ആണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial