ആദ്യ ദിവസം ശ്രീലങ്ക കരുതുറ്റ നിലയിൽ, കരുണാരത്നേയ്ക്ക് ശതകം

Sports Correspondent

ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ ശതകത്തിനൊപ്പം പതും നിസ്സങ്ക, ധനന്‍ജയ ഡി സിൽവ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം കരുതുറ്റ നിലയിൽ ശ്രീലങ്ക. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 88 ഓവറിൽ 267/3 എന്ന നിലയിലാണ് ശ്രീലങ്ക.

ഒന്നാം വിക്കറ്റിൽ നിസ്സങ്ക – കരുണാരത്നേ കൂട്ടുകെട്ട് 139 റൺസാണ് നേടിയത്. 56 റൺസ് നേടിയ നിസ്സങ്ക പുറത്തായ ശേഷം ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടമായി ടീം 170/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പുതുതായി ക്രീസിലെത്തിയ ധനന്‍ജയ ഡി സിൽവ മികച്ച പിന്തുണയാണ് കരുണാരത്നേയ്ക്ക് നല്‍കിയത്.

ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കരുണാരത്നേ 132 റൺസും ധനന്‍ജയ ഡി സിൽവ 56 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്. 97 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയിട്ടുള്ളത്.

വിന്‍ഡീസിനായി റോസ്ടൺ ചേസ് രണ്ടും ഷാനൺ ഗബ്രിയേൽ ഒരു വിക്കറ്റും നേടി.