മാർച്ചിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ 2-ടെസ്റ്റുകളുടെ പരമ്പരക്ക് ആയുള്ള 17 അംഗ ടീമിനെ ശ്രീലങ്ക തിരഞ്ഞെടുത്തു. മാർച്ച് 9 ന് ആരംഭിക്കുന്ന പരമ്പരയിൽ ദിമുത് കരുണരത്നെ ശ്രീലങ്കയെ നയിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരമുള്ളതിനാൽ ശ്രീലങ്കയ്ക്ക് ഇത് വളരെ പ്രാധാന്യമർഹിക്കുന്ന പരമ്പരയാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ശ്രീലങ്കയ്ക്ക് ന്യൂസിലൻഡിനെ 2-0ന് തോൽപ്പിക്കേണ്ടതുണ്ട്, കൂടാതെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയെ 4-0ന് തോൽപ്പിക്കുകയും വേണം.
മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെ ശ്രീലങ്ക ന്യൂസിലൻഡിൽ പര്യടനം നടത്തും. ഈ പര്യടനത്തിൽ അവർ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കും
ടീം:
Dimuth Karunaratne (c), Oshada Fernando, Kusal Mendis, Angelo Mathews, Dhananjaya de Silva, Dinesh Chandimal, Kamindu Mendis, Niroshan Dickwella, Nishan Madushka, Ramesh Mendis, Prabath Jayasuriya, Chamika Karunaratne, Kasun Rajitha, Lahiru Kumara, Asitha Fernando, Vishwa Fernando, Milan Rathnayake