301 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയെ ജാക്ക് ലീഷ് എറിഞ്ഞ് പിടിച്ച ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ തിരിച്ചുവരവ് നടത്തി ആതിഥേയര്‍. ഒരു ഘട്ടത്തില്‍ 26/3 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ നാലാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിചേര്‍ത്ത് ദിമുത് കരുണാരത്നേ(54*)-ആഞ്ചലോ മാത്യൂസ്(28*) കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു. ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്ക 93/3 എന്ന നിലയിലാണ്.
കൗശല്‍ സില്‍വ(4), ധനന്‍ജയ ഡി സില്‍വ(1), കുശല്‍ മെന്‍ഡിസ്(1) എന്നിവരെയാണ് ലങ്കയ്ക്ക് നഷ്ടമായത്. നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 346 റണ്‍സിനു അവസാനിക്കുകയായിരുന്നു. ബെന്‍ ഫോക്സ് 65 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അവസാന വിക്കറ്റായി ജെയിംസ് ആന്‍ഡേഴ്സണെ(12) ദില്‍രുവന്‍ പെരേര പുറത്താക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി അകില ധനന്‍ജയ ആറും ദില്‍രുവന്‍ പെരേര മൂന്നും വിക്കറ്റ് നേടി.
വിജയത്തിനായി 7 വിക്കറ്റ് കൈവശമുള്ള ശ്രീലങ്ക 208 റണ്‍സ് കൂടി നേടേണ്ടതുണ്ട്. നാലാം വിക്കറ്റ് കൂട്ടുകെട്ട് എത്ര കാലം ക്രീസില്‍ പിടിച്ച് നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ലങ്കയുടെ വിജയ സാധ്യതകള്‍.