വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം ദിവസം കടന്ന് കൂടി ശ്രീലങ്ക, രണ്ട് ദിവസത്തില്‍ നേടേണ്ടത് 499 റണ്‍സ്

Sports Correspondent

516 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സ് നേടി. നേരത്തെ തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 219 റണ്‍സിനു പുറത്തായി 319 റണ്‍സ് ലീഡ് ശ്രീലങ്ക വഴങ്ങിയിരുന്നു. ഉസ്മാന്‍ ഖവാജയും(101*) ട്രാവിസ് ഹെഡും(52*) പുറത്താകാതെ നിന്ന് ഓസ്ട്രേലിയയുടെ സ്കോര്‍ 196/3 എന്ന നിലയിലെത്തിയപ്പോള്‍ ഇന്നിംഗ്സ് ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ശ്രമകരമായ 499 റണ്‍സാണ് ശ്രീലങ്ക രണ്ട് ദിവസം മത്സരത്തില്‍ ബാക്കി നില്‍ക്കെ നേടേണ്ടത്. ലഹിരു തിരിമന്നേയും ദിമുത് കരുണാരത്നേയും 8 റണ്‍സ് വീതമാണ് നേടിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ പരിക്കേറ്റ കുശല്‍ പെരേര ക്രീസിലെത്തുവാന്‍ സാധ്യതയില്ലാത്തതിനാല്‍ ശ്രീലങ്കയ്ക്ക് ഈ ലക്ഷ്യം നേടുവാന്‍ 9 വിക്കറ്റുകള്‍ മാത്രമാവും കൈവശമുണ്ടാവുക.