ഏഷ്യ കപ്പിന്റെ ബലിയാടായി മുന്‍ നായകന്‍, മാത്യൂസില്ലാതെ ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചു

Sports Correspondent

പ്രതീക്ഷിച്ച പോലെ ആഞ്ചലോ മാത്യൂസ് ഇല്ലാതെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഏകദിന ടീം പ്രഖ്യാപിച്ചു ശ്രീലങ്ക. അതേ സമയം താരത്തിനെ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 ലോകകപ്പില്‍ ആഞ്ചലോ മാത്യൂസില്ലാതെ മുന്നോട്ട് നീങ്ങുവാനുള്ള ശ്രീലങ്കയുടെ തീരുമാനമായി വേണം ഇത് കാണുവാനെങ്കിലും തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ആഞ്ചലോ മാത്യൂസ് തന്നോട് ക്യാപ്റ്റന്‍സി ഒഴിയുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരം വ്യക്തമാക്കിയത്.

ഒക്ടോബര്‍ 10നു ആരംഭിക്കുന്ന പരമ്പരയില്‍ ടീമിനെ ദിനേശ് ചന്ദിമലാണ് നയിക്കുന്നത്. 15 അംഗ ഏകദിന സ്ക്വാഡില്‍ നിന്ന് കുശല്‍ മെന്‍ഡിസും പുറത്ത് പോയി.

ഏകദിന സ്ക്വാഡ്: ദിനേശ് ചന്ദിമല്‍, ഉപുല്‍ തരംഗ, സദീര സമരവിക്രമ, നിരോഷന്‍ ഡിക്ക്വെല്ല, ധനന്‍ജയ ഡിസില്‍വ, തിസാര പെരേര, അകില ധനന്‍ജയ, ദുഷ്മന്ത ചമീര, ലസിത് മലിംഗ, അമില അപോന്‍സോ,ലക്ഷന്‍ സണ്ടകന്‍, നുവാന്‍ പ്രദീപ്, കസുന്‍ രജിത, കശല്‍ പെരേര