ശ്രീലങ്കന്‍ പവര്‍ ഹിറ്റര്‍ ഭാനുക രജപക്സയെ ഇന്ത്യയിലേക്കുള്ള ടി20 സംഘത്തിൽ നിന്ന് ഒഴിവാക്കി ലങ്കന്‍ ബോര്‍ഡ്. ഫിറ്റ്നെസ്സ് കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരത്തിനെ അവസാന നിമിഷം ഒഴിവാക്കിയത്. ഇന്ത്യയിലേക്ക് യാത്രയാകാനിരുന്ന ടീമിന്റെ ഭാഗമായി ബയോ ബബിളിലായിരുന്നു താരം.
2 കിലോമീറ്റര്‍ ഫിറ്റ്നെസ്സ് ടെസ്റ്റ് താരം പാസ്സായെങ്കിലും താരത്തിന് മറ്റു പല കാര്യങ്ങളിലും വേണ്ട ഫിറ്റ്നെസ്സ് ഇല്ലെന്നാണ് ബോര്‍ഡ് കണ്ടെത്തിയത്. മുമ്പും താരത്തിനെ ഫിറ്റ്നെസ്സ് സംബന്ധമായ കാരണങ്ങളാൽ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അന്ന് ബോര്‍ഡിനെതിരെ ആഞ്ഞടിച്ചതിന് താരത്തിനെ ശ്രീലങ്ക ക്രിക്കറ്റ് വിലക്കകയായിരുന്നു. ഈ വര്‍ഷം ജനുവരിയിൽ മികച്ച ഫോമിൽ നില്‍ക്കുമ്പോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം അത് പിന്‍വലിച്ച് തിരികെ എത്തുകയായിരുന്നു.