അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഗുണതിലകയ്ക്ക് വിലക്ക്

ടീം മാനേജ്മെന്റ് റിപ്പോര്‍ട്ട് ചെയ്ത പ്രകാരം പെരുമാറ്റ ചട്ട ലംഘനം ആരോപിച്ച് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് ഓപ്പണര്‍ ധനുഷ്ക ഗുണതിലകയെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കി. അന്വേഷണത്തില്‍ താരം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ മാത്രമേ തീരുമാനം പുനഃപരിശോധിക്കുകയുള്ളു. ഇന്ന് മീഡിയ റിലീസിലൂടെയാണ് ശ്രീല്ങ്കന്‍ ബോര്‍ഡ് വ്യക്തമാക്കിയത്.

കൊളംബോയിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് അവസാനിക്കുന്ന ഉടനെ വിലക്ക് പ്രാബല്യത്തില്‍ വരും. താരത്തിന്റെ മാച്ച് ഫീസും അന്വേഷണം കഴിയുന്നത് വരെ ബോര്‍ഡ് തടഞ്ഞ് വയ്ക്കും. പെരുമാറ്റ ചട്ട ലംഘനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ലഭിക്കുന്ന വിവരം പ്രകാരം മത്സരത്തിനിടെ രാത്രി 10നുള്ളില്‍ ടീം താമസിക്കുന്ന ഹോട്ടലിലേക്ക് താരം മടങ്ങിയെത്താത്തതാണ് വിലക്കിനു കാരണമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial