അവസാന ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ശ്രീലങ്കക്ക് പരമ്പര

Srilanka South Africa Champions

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ശ്രീലങ്കക്ക് ജയം. 78 റൺസിനാണ് ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 2-1ന് ശ്രീലങ്ക സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് എടുത്തത്.

ശ്രീലങ്കക്ക് വേണ്ടി 47 റൺസ് എടുത്ത ചരിത് അസലങ്ക മികച്ച പ്രകടനം പുറത്തെടുത്തു. തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 30 ഓവറിൽ 125 റൺസിന് എല്ലാരും ഓൾ ഔട്ട് ആവുകയായിരുന്നു. അരങ്ങേറ്റത്തിൽ 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ മഹീഷ് തീക്ഷണയുടെ പ്രകടനമാണ് ശ്രീലങ്കക്ക് ജയം അനായാസമാക്കിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ 22 റൺസ് എടുത്ത ഹെയ്ൻറിച്ച് ക്ലാസൻ ആണ് അവരുടെ ടോപ് സ്‌കോറർ.

Previous articleകൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടും എന്ന് കാർത്തിക്
Next articleതൊണ്ടോമ്പ സിംഗിനെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി