തൊണ്ടോമ്പ സിംഗിനെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി

Img 20210907 185237

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീം ശക്തമാക്കുന്നത് തുടരുകയാണ്. ചാമ്പ്യന്മാരായ മുംബൈ സിറ്റിയുടെ യുവ ഡിഫൻഡർ തൊണ്ടോമ്പ സിങാണ് നോർത്ത് ഈസ്റ്റിൽ എത്തിയിരിക്കുന്നത്. 26കാരനായ താരം മുംബൈയിൽ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നു എങ്കിലും ആകെ രണ്ട് മത്സരങ്ങൾ മാത്രമാണ് താരം ഐ എസ് എല്ലിൽ കളിച്ചത്. അവസരങ്ങൾ കുറഞ്ഞത് തന്നെയാണ് താരം പുതിയ ക്ലബ് തേടാനുള്ള കാരണവും. സൈനിംഗ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് എത്തി.

മുംബൈയിൽ എത്തും മുമ്പ് രണ്ടു സീസണുകളിൽ ചെന്നൈയിൻ എഫ് സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിനായിരുന്നു. നേരോക എഫ് സിയുടെ യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരമാണ് തൊണ്ടോമ്പ. 2017/18 സീസണിൽ നെരോകയ്ക്ക് വേണ്ടി ഐ ലീഗിലെ എല്ലാ മത്സരങ്ങളിലും താരം കളിച്ചിരുന്നു.

Previous articleഅവസാന ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ശ്രീലങ്കക്ക് പരമ്പര
Next articleഇന്ത്യക്കെതിരെയുള്ള അവസാന ടെസ്റ്റിൽ ബട്ലറും ലീച്ചും തിരിച്ചെത്തും