സിംബാബ്‌വെക്കെതിരെ ശ്രീലങ്കക്ക് 10 വിക്കറ്റ് ജയം

Photo: Twitter/OfficialSLC
- Advertisement -

സിംബാബ്‌വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് 10 വിക്കറ്റ് ജയം രണ്ടാം ഇന്നിങ്സിൽ 13 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ മത്സരം ജയിക്കുകയായിരുന്നു. അവസാന ദിവസം ജയിക്കാൻ സിംബാബ്‌വെയുടെ 10 വിക്കറ്റുകൾ വീഴ്ത്തണമായിരുന്ന ശ്രീലങ്കക്ക് വേണ്ടി ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

4 വിക്കറ്റ് വീഴ്ത്തിയ സുരങ്ക ലക്മലും 3 വിക്കറ്റ് വീഴ്ത്തിയ ലഹിരു കുമാരയുമാണ് ഒരു ഘട്ടത്തിൽ സമനിലയിലേക്ക് പോവുകയായിരുന്ന മത്സരത്തിന് ഫലം ഉണ്ടാക്കിയത്. അവസാന ദിവസം വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ബാറ്റിംഗ് ആരംഭിച്ച സിംബാബ്‌വെ രണ്ടാം ഇന്നിങ്സിൽ 170 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

39 റൺസ് എടുത്ത സീൻ വില്യംസും 38 റൺസ് എടുത്ത ബ്രെൻഡൺ ടെയ്‌ലറും പൊരുതി നോക്കിയെങ്കിലും ശ്രീലങ്കൻ ബൗളിംഗ് നിരയെ പ്രതിരോധിക്കാനായില്ല. നേരത്തെ ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി പ്രകടനം നടത്തിയ ആഞ്ചലോ മാത്യൂസ് ആണ് ശ്രീലങ്കക്ക് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത്.

Advertisement