അർജന്റീനൻ താരത്തെ തകർത്തു മൂന്നാം റൗണ്ടിലേക്ക് മുന്നേറി നദാൽ

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ. അർജന്റീനയുടെ ഫെഡറികൊ ഡെൽബോണിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് സ്പാനിഷ് താരം മൂന്നാം റൗണ്ട് ഉറപ്പിച്ചത്. ആദ്യ സെറ്റ് 6-3 നു ജയിച്ച നദാൽക്ക് മികച്ച തുടക്കം ആണ് ലഭിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ നന്നായി പൊരുതിയ അർജന്റീന താരം മത്സരം ടൈബ്രെക്കറിലേക്ക് നീട്ടി. മത്സരത്തിൽ ലഭിച്ച നിരവധി ബ്രൈക്ക് പോയിന്റുകൾ നഷ്ടപ്പെടുത്തിയ നദാൽ തന്നെയാണ് അർജന്റീനൻ താരത്തിന് അവസരങ്ങൾ നൽകിയത്.

എന്നാൽ ടൈബ്രെക്കറിൽ തന്റെ വിശ്വരൂപം കാണിച്ച നദാൽ രണ്ടാം സെറ്റ് കയ്യിലൊതുക്കി മത്സരം കയ്യെത്തും ദൂരെയാക്കി. മൂന്നാം സെറ്റിൽ രണ്ടാം സെറ്റിലെ കടം അടക്കം വീട്ടിയ പ്രകടനം പുറത്ത് എടുത്ത നദാൽ 6-1 സെറ്റും മത്സരവും തന്റെ പേരിലാക്കി. എന്നാൽ മത്സരത്തിൽ ലഭിച്ച 20 ബ്രൈക്ക് പോയിന്റുകളിൽ 3 എണ്ണം മാത്രമേ നദാലിന് പോയിന്റ് ആക്കി മാറ്റാൻ സാധിച്ചിട്ടുള്ളൂ എന്നത് നദാലിന് അത്ര ആശ്വാസം നൽകുന്ന വാർത്തയല്ല. എന്നാൽ വരും മത്സരങ്ങളിൽ ഈ കുറവ് പരിഹരിക്കാൻ ആവും നദാലിന്റെ ശ്രമം. നദാൽ ഈ ഫോമിൽ തുടർന്നാൽ നദാലിനെ തോല്പിക്കുക എന്നത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല എന്ന ശക്തമായ മുന്നറിയിപ്പ് കൂടിയായി നദാലിന്റെ ഇന്നത്തെ പ്രകടനം.

Advertisement