2019 ഏകദിന ലോകകപ്പ് വരെ പുതിയ ഫീല്‍ഡിംഗ് കോച്ചിനെ നിയമിച്ച ശ്രീലങ്ക. ഓസ്ട്രേലിയയുടെ സ്റ്റീവ് റിക്സണിനാണ് പുതിയ ചുമതല. മനോജ് അഭയ്വിക്രമയ്ക്ക് പകരമാണ് ഈ നിയമനം. ഓസ്ട്രേലിയയ്ക്കായി 13 ടെസ്റ്റുകളിലും 6 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരം അവരുടെ ഉപ പരിശീലകനായും പ്രവര്‍ത്തച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തെ സേവനത്തിനു ശേഷം പാക്കിസ്ഥാന്റെ ഫീല്‍ഡിംഗ് കോച്ച് പദവിയില്‍ നിന്ന് റിക്സണ് ഇക്കഴിഞ്ഞ ജൂണിലാണ് വിട വാങ്ങിയത്. പാക്കിസ്ഥാന് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നായിരുന്നു ഇത്. 2013ല്‍ താരത്തിനു ശ്രീലങ്കയുടെ മുഖ്യ കോച്ച് പദവി നല്കുവാന് ബോര്‍ഡ് ആഗ്രഹിച്ചിരുന്നുവെങ്കിലും റിക്സണ് വേതനത്തില്‍ തൃപ്തനല്ലാത്തതിനെത്തുടര്ന്ന് പിന്മാറുകയായിരുന്നു.
ഡിസംബര്‍ 24നു റിക്സണ് ശ്രീലങ്കന്‍ ടീമിനൊപ്പം ചേരും.













