ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ 286-7 എന്ന സ്കോർ നേടി. 96 റൺസ് എടുത്ത തൗഹീദ് ഹ്രിദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയത്. 102 പന്തിൽ 96 റൺസ് എടുത്ത ഹ്രിദോയ് പുറത്താകാതെ നിന്നു. 68 റൺസ് എടുത്ത് സൗമ്യ സർക്കാരും ബംഗ്ലാദേശിനായി ബാറ്റു കൊണ്ട് തിളങ്ങി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്ക 43-3 എന്ന നിലയിൽ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ നിസ്സങ്കയും അസലങ്കയും ചേർന്ന് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചു. നിസ്സങ്ക 113 പന്തിൽ 114 റൺസ് എടുത്തു. അസലങ്ക 93 പന്തിൽ 91 റൺസും. 43 റണ്ണ് ഉള്ളപ്പോൽ ചേർന്ന ഇവർ 228ൽ വെച്ചാണ് പിരിഞ്ഞത്.
48ആം ഓവറിലേക്ക് 7 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ലക്ഷ്യം പിന്തുടർന്നു. ഈ വിജയത്തോടെ പരമ്പര 1-1 എന്നായി.