“ഇന്ത്യ ഇനി പാകിസ്ഥാന്റെ മാത്രം ആശങ്കയല്ല, എല്ലാ ടീമുകളുടെയും ആശങ്കയാണ്” – അക്തർ

Newsroom

Picsart 23 09 18 07 42 59 921
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യാ കപ്പിൽ ഇന്ത്യ ഇത്ര വലിയ വിജയം നേടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. ഞായറാഴ്ച നടന്മ ഫൈനലിൽ ശ്രീലങ്കയെ ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മെച്ചപ്പെട്ടു എന്നും അദ്ദേഹവും ടീം മാനേജ്‌മെന്റും മികച്ച തീരുമാനങ്ങൾ എടുക്കുന്നുണ്ട് എന്നും അക്തർ പറഞ്ഞു. ഇന്ത്യ ശ്രീലങ്കയെ ഇങ്ങനെ തോൽപ്പിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ 23 09 18 07 43 43 429

“ഇവിടെ മുതൽ, ഇന്ത്യ ലോകകപ്പിലെ ഏറ്റവും അപകടകരമായ ടീമായിരിക്കും. എന്നാൽ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള മറ്റു ടീമുകളും ശക്തരായതിനാൽ ഞാൻ ആരെയും എഴുതിത്തള്ളുന്നില്ല,” ഷോയബ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“സിറാജിന്റെ ബൗളിംഗ് ഗംഭീരമായിരുന്നു, നിങ്ങൾ ഇന്ത്യയുടെ വിജയത്തിന് സഹായിച്ചു. നിങ്ങളുടെ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന് നൽകിക്കൊണ്ട് നിങ്ങൾ ഒരു മികച്ച പ്രവർത്തിയാണ് ചെയ്തത്” ”അക്തർ പറഞ്ഞു.

“വർധിച്ച ആത്മവിശ്വാസവും ആയാകും ഇന്ത്യ ലോകകപ്പിന് ഇറങ്ങുക. ഇന്ത്യ പാകിസ്ഥാന്റെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളുടെയും ആശങ്കയാണെന്ന് ഇനി എന്ന് എനിക്ക് തോന്നുന്നു.”ഷോയ്ബ് കൂട്ടിച്ചേർത്തു.