ശ്രീലങ്ക 236ന് ഓളൗട്ട്, ഇംഗ്ലണ്ടിന് മികച്ച തുടക്കം

Newsroom

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഇംഗ്ലണ്ട് മികച്ച നിലയിൽ. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ 236 റണ്ണിന് ഓളൗട്ട് ആക്കാൻ ഇംഗ്ലണ്ടിനായി. ശ്രീലങ്കയ്ക്ക് ആയി ധനഞ്ചയ ഡിസിൽവയും മിലാൻ രതനായകെയും മാത്രമാണ് തിളങ്ങിയത്‌.

Picsart 24 08 21 23 27 25 659

ധനഞ്ചയ 84 പന്തിൽ നിന്ന് 74 റൺസ് എടുത്തു. മിലാൻ 72 റൺസും എടുത്തു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 3 വിക്കറ്റും ഗസ് ആറ്റ്കിൻസൺ 2 വിക്കറ്റും വീഴ്ത്തി. സ്പിന്നർ ഷൊഹൈബ് ബഷീറും മൂന്ന് വിക്കറ്റ് എടുത്തു തിളങ്ങി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഇപ്പോൾ 22-0 എന്ന നിലയിലാണ് ഉള്ളത്. 13 റൺസുമായി ഡക്കറ്റും 9 റൺസുമായി ഡാനിയൽ ലോറൻസും ആണ് ക്രീസിൽ ഉള്ളത്.