ശ്രീശാന്ത് അമേരിക്കൻ പ്രീമിയർ ലീഗിൽ കളിക്കും

Newsroom

Picsart 23 11 30 12 34 25 454
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എസ്. ശ്രീശാന്തും സ്റ്റുവർട്ട് ബിന്നിയും അമേരിക്കൻ പ്രീമിയർ ലീഗിൽ കളിക്കും. 2023 ഡിസംബർ 19 മുതൽ 31 വരെ ടെക്‌സസിലെ ഹൂസ്റ്റണിലെ മൂസ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് അമേരിക്കൻ പ്രീമിയർ ലീഗിന്റെ (എപിഎൽ) രണ്ടാം പതിപ്പ് നടക്കുന്നത്. ഏഴ് ടീമുകളിലായി 40 ഓളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ ഈ ലീഗിൽ ഇത്തവണ ഉണ്ടാകും.

Picsart 23 11 30 12 34 02 109

ഫാസ്റ്റ് ബൗളർ ശ്രീശാന്തും ഓൾറൗണ്ടർ ബിന്നിയും പ്രീമിയം ഇന്ത്യൻസ് ടീമിന്റെ ഭാഗമാകും. കഴിഞ്ഞ വർഷം ഇന്ത്യയിലെ എല്ലാ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു‌.

“പ്രീമിയം ഇന്ത്യൻസ് എന്നെ തിരഞ്ഞെടുത്തതിൽ ബഹുമതിയുണ്ട്. ഇന്ത്യക്ക് പുറത്ത് ക്രിക്കറ്റ് ഇക്കോ സിസ്റ്റത്തിന്റെ ഫ്രാഞ്ചൈസിയിൽ ഞാൻ ഇപ്പോഴും വളരെ പുതിയ ആളാണ്, അതിനാൽ ഈ നീക്കത്തിൽ വളരെ ആവേശമുണ്ട്. ആദ്യമായി ഒരു പുതിയ പ്രദേശത്ത് അമേരിക്കൻ കാണികളുടെ മുന്നിൽ കളിക്കുന്നത് മികച്ച അനുഭവമായിരിക്കും.” 40കാരനായ ശ്രീശാന്ത് പറഞ്ഞു.