ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ശുഭ്മാൻ ഗില്ലിന് ഓപ്പണിംഗ് സ്ഥാനം നൽകാനുള്ള തീരുമാനത്തെ ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പിന്തുണച്ചു, ഇതോടെ സഞ്ജു സാംസൺ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടില്ല എന്ന് ഉറപ്പായി. കട്ടക്കിൽ നടക്കുന്ന ആദ്യ ടി20 ഐക്ക് മുന്നോടിയായി സംസാരിച്ച സൂര്യകുമാർ, ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ടോപ് ഓർഡറിലേക്ക് മടങ്ങിവരാൻ ഗിൽ “അർഹനാണെന്ന്” പറഞ്ഞു. സഞ്ജു ഓപ്പണറായി നന്നായി കളിച്ചു. പക്ഷെ ഗിൽ ആയിരുന്നു മുമ്പ് ഓപ്പണർ. ആ സ്ഥാനം അദ്ദേഹം അർഹിക്കുന്നു. സൂര്യകുമാർ പറഞ്ഞു.
2026-ലെ ടി20 ലോകകപ്പിൽ ഗിൽ തന്നെയാകും ഓപ്പണർ എന്നാണ് സൂര്യകുമാറിന്റെ പ്രസ്താവന നൽകുന്ന സൂചന. എങ്കിലും ജിതേഷ് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ഇപ്പോഴും മധ്യനിരയിലെ വിക്കറ്റ് കീപ്പർ-ബാറ്റർ സ്ഥാനത്തിനായി പരിഗണനയിലുണ്ട് എന്ന് സൂര്യകുമാർ പറഞ്ഞു.
സഞ്ജുവിനെ പോലെ എവിടെയും കളിക്കാൻ കഴിവുള്ള താരം ഇന്ത്യക്ക് വലിയ മുതൽക്കൂട്ടായി നിലനിൽക്കുന്നു എന്നും, ഇത് ടീമിന് “നല്ല തലവേദനയാണെന്നും” സൂര്യകുമാർ അഭിപ്രായപ്പെട്ടു.