ഡിസംബറില്‍ ഇന്ത്യ ടൂര്‍ ചെയ്യുന്ന വിന്‍ഡീസ് ടീം തിരുവനന്തപുരത്ത് ഒരു ടി20 മത്സരം കളിയ്ക്കും. മൂന്ന് ടി20 മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടാമത്തെ മത്സരം ഡിസംബര്‍ 8നു തിരുവനന്തപുരത്ത് നടക്കും. ആദ്യ ടി20 ഡിസംബര്‍ ആറിനു മുംബൈയിലും മൂന്നാം ടി20 ഡിസംബര്‍ 11നു ഹൈദ്രാബാദുമാണ് നടക്കുക. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങള്‍ യഥാക്രമം 15, 18, 22 തീയ്യതികളില്‍ ചെന്നൈ, വിസാഗ്, കട്ടക്ക് എന്നിവിടങ്ങളില്‍ നടക്കും.
തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര മത്സരമായിരിക്കും ഇത്. ഇന്ത്യ ന്യൂസിലാണ്ട് ടി20 മത്സരം ഇതിനു മുമ്പ് സംഘടിക്കപ്പെട്ടപ്പോള്‍ മഴ മൂലം 8 ഓവറായി മത്സരം ചുരുക്കുപ്പെടുകയായിരുന്നു. അതിനു ശേഷം വിന്‍ഡീസുമായുള്ള ഏകദിന മത്സരത്തില്‍ വിന്‍ഡീസ് ചുരുങ്ങിയ സ്കോറിനു ഓള്‍ഔട്ട് ആയതിനാല്‍ തിരുവനന്തപുരത്തെ കാണികള്‍ക്ക് ഒരു മത്സരം പോലും അതിന്റെ പൂര്‍ണ്ണ തോതില്‍ ആസ്വദിക്കുവാന്‍ സാധിച്ചിരുന്നില്ല.













