ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചു വിട്ട് നിയന്ത്രണം എറ്റെടുത്ത് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ ഇടപെടല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടത്തിപ്പില്‍ പാടില്ലെന്ന ഐസിസിയുടെ നിയമങ്ങളുടെ ലംഘനമാണ് ഇത്. അന്താരാഷ്ട്ര തലത്തില്‍ ദക്ഷിണാഫ്രിക്കയെ വിലക്കുവാനുള്ള വഴിയാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്.
സൗത്ത് ആഫ്രിക്കന്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ ആന്‍ഡ് ഒളിമ്പിക് കമ്മിറ്റിയുടെ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കഴിയുന്നത് വരെ ബോര്‍ഡിലെ പ്രധാന അധികാര സ്ഥാനം കൈയ്യാളുന്നവര്‍ മാറി നില്‍ക്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2019 ഡിസംബറില്‍ ബോര്‍ഡില്‍ നടന്ന അഴിമതിയിന്മേലാണ് അന്വേഷണം നടക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡോ ഐസിസിയോ ഈ വിഷയത്തിന്മേല്‍ പ്രതികരിച്ചിട്ടില്ല. കുറച്ച് കാലം മുമ്പ് സിംബാബ്‍വേ സര്‍ക്കാര്‍ സമാനമായ രീതിയില്‍ ക്രിക്കറ്റ് ബോര്‍ഡില്‍ പിടിമുറുക്കിയപ്പോള്‍ ഐസിസി അവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. പിന്നീട് വിലക്ക് മാറ്റുകയും ചെയ്തു ഐസിസി.