ക്യാപ്റ്റന്‍ എല്‍ഗാര്‍ പൊരുതുന്നു, ദക്ഷിണാഫ്രിക്കയെ കുഴപ്പത്തിലാക്കി വിന്‍ഡീസ് പേസര്‍മാര്‍

Sports Correspondent

സെയിന്റ് ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റിൽ വിന്‍ഡീസ് പേസര്‍മാര്‍ക്ക് മുന്നിൽ ചൂളി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍. ടെസ്റ്റിന്റെ ആദ്യ ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 44/3 എന്ന നിലയിലാണ്.

ഡീന്‍ എല്‍ഗാര്‍ 22 റൺസുമായി പൊരുതി നിന്നപ്പോള്‍ എയ്ഡന്‍ മാര്‍ക്രം(0), കീഗന്‍ പീറ്റേര്‍സൻ(7), റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍(4) എന്നിവരുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 25 ഓവറുകളാണ് ആദ്യ സെഷനിൽ എറിഞ്ഞത്.

എല്‍ഗാറിന് കൂട്ടായി കൈല്‍ വെറെയെന്നേയാണ് ക്രീസിലുള്ളത്. ഒരു റൺസാണ് താരം നേടിയത്. കെമര്‍ റോച്ച്, ഷാനൺ ഗബ്രിയേൽ, ജെയ്ഡന്‍ സീൽസ് എന്നിവര്‍ ആതിഥേയര്‍ക്കായി വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.