അവസാന ഓവറിൽ നാല് ബൗണ്ടറിയുമായി റബാഡ, ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 165 റൺസ്

Sports Correspondent

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യിൽ 7 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി ദക്ഷിണാഫ്രിക്ക. അവസാന ഓവറിൽ തുടരെ നാല് ബൗണ്ടറി നേടി 17 റൺസ് സ്വന്തമാക്കിയ കാഗിസോ റബാഡയുടെ ബാറ്റിംഗ് ആണ് ടീമിന്റെ സ്കോര്‍ 165/7 എന്ന നിലയിലേക്ക് എത്തിച്ചത്.

Ireland

റബാഡ 9 പന്തിൽ 9 റൺസ് നേടിയപ്പോള്‍ 39 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഡേവിഡ് മില്ലര്‍(28), റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

അയര്‍ലണ്ട് ബൗളര്‍മാരിൽ മാര്‍ക്ക് അഡൈര്‍ മൂന്നും സിമി സിംഗ്, ജോഷ്വ ലിറ്റിൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.