ദക്ഷിണാഫ്രിക്കയ്ക്കെതിരെ പിഴ ചുമത്തി ഐസിസി

Sports Correspondent

Indiasouthafrica

ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ജയം നേടിയെങ്കിലും മോശം ഓവര്‍ റേറ്റിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഐസിസി നടപടി. നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞതെന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്ട് വിധിക്കുകയായിരുന്നു.

മാച്ച് ഫീസിന്റെ 20 ശതമാനം പിഴയായി ദക്ഷിണാഫ്രിക്ക ചുമത്തേണ്ടതുണ്ട്. പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.