ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ എല്ലാവരും കൊറോണ നെഗറ്റീവ്

Staff Reporter

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ മുഴുവൻ താരങ്ങളുടെയും കൊറോണ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നടക്കുമെന്ന് ഉറപ്പായി. ഇന്നലെ ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ നടത്തിയ പരിശോധനയിലാണ് താരങ്ങൾ എല്ലാം കൊറോണ നെഗറ്റീവ് ആയത്.

നേരത്തെ കൊറോണ വൈറസ് ബാധയുടെ ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ആദ്യ ഏകദിന മത്സരം ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മത്സരം വെള്ളിയാഴ്ചയിൽ നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിവെച്ചത്. താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ മത്സരം നാളെ നടക്കുമെന്ന് ഉറപ്പായി. നേരത്തെ നടന്ന ടി20 പരമ്പര 3-0ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.