ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് 281 റൺസ് വിജയം

Newsroom

ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് വിജയം. മൂന്നാം ദിനം തന്നെ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാൻ ന്യൂസിലൻഡിനായി. രണ്ടാം ഇന്നിംഗ്സ് 179ന് ഡിക്ലയർ ചെയ്ത ന്യൂസിലൻഡ് 500ന് മുകളിലുള്ള വിജയലക്ഷ്യമായിരുന്നു ദക്ഷിണാഫ്രിക്കക്ക് മുന്നിൽ വെച്ചത്. ദക്ഷിണാഫ്രിക്കയെ 247 റണ്ണിന് ഓളൗട്ട് ആക്കി 281 റൺസിന്റെ വിജയം നേടാൻ അവർക്ക് ആയി.

ദക്ഷിണാഫ്രിക്ക 24 02 07 09 41 08 323

87 റൺസ് എടുത്ത ബെഡിങ്ഹാം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആയി രണ്ടാം ഇന്നിങ്സിൽ ബാറ്റു കൊണ്ട് തിളങ്ങിയത്. ദക്ഷിണാഫ്രിക്കക്ക് ആയി കെയ്ല് ജാമിസൺ നാലു വിക്കറ്റു നേടി മികച്ചു നിന്നു. സാന്റ്നർ 3 വിക്കറ്റും, സൗതി, ഹെൻറി, ഗ്ലെൻ ഫിലിപ്സ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 511 എന്ന വലിയ സ്കോർ നേടിയിരുന്നു. അവർക്ക് ആയി രചിൻ ആദ്യ ഇന്നിംഗ്സിൽ ഡബിൾ സെഞ്ച്വറി നേടിയിരുന്നു. കെയ്ൻ വില്യംസൺ ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറിയും നേടി.

ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 162 റൺസിന് ഓളൗട്ട് ആയിരുന്നു.