എൽഗറിന് സെഞ്ചുറി, സൗത്ത് ആഫ്രിക്ക തിരിച്ചടിക്കുന്നു

Staff Reporter

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം സൗത്ത് ആഫ്രിക്ക തിരിച്ചടിക്കുന്നു. ഇന്നലെ തുടരെ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും മൂന്നാം ദിനം രണ്ട് സെഷൻ കഴിഞ്ഞപ്പോൾ രണ്ട് വിക്കറ്റ് കൂടി വീഴ്ത്താൻ മാത്രമേ ഇന്ത്യക്ക് കഴിഞ്ഞിട്ടുള്ളൂ. ചായക്ക് പിരിയുമ്പോൾ സൗത്ത് ആഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 292 റൺസ് എടുത്തിട്ടുണ്ട്.

സെഞ്ചുറി പ്രകടനത്തോടെ ഡീൻ എൽഗറും അർദ്ധ സെഞ്ചുറിയോടെ ഡി കോക്കുമാണ് സൗത്ത് ആഫ്രിക്കയെ മുൻപോട്ട് നയിക്കുന്നത്. എൽഗർ 133 റൺസ് എടുത്തും ഡി കോക്ക് 69 എടുത്തതാണ് ക്രീസിൽ ഉള്ളത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ ഇതുവരെ 114 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെ 55 റൺസ് എടുത്ത ഡു പ്ലെസിയുടെ വിക്കറ്റ് ആണ് ഈ സെഷനിൽ ഓസ്‌ട്രേലിയക്ക് നഷ്ടപെട്ടത്. അശ്വിന് വിക്കറ്റ് നൽകിയാണ് ഡു പ്ലെസി മടങ്ങിയത്.

ജഡേജയുടെ പന്തിൽ എൽഗറിനെ പുറത്താക്കാൻ ഇന്ത്യക്ക് അവസരം ലഭിച്ചെങ്കിലും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ക്യാച്ച് കളയുകയായിരുന്നു.