2023ലെ ഏകദിന ലോകകപ്പ് വരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി തുടരണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. നാളെ ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനത്ത് സൗരവ് ഗാംഗുലിയുടെ കാലാവധി തീരാനിരിക്കെയാണ് സുനിൽ ഗവാസ്കറുടെ പ്രതികരണം.
നിലവിൽ ബി.സി.സി.ഐ സെക്രട്ടറിയായ ജെ ഷായുടെ കാലാവധി കഴിഞ്ഞ മെയ് മാസത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ ഇരുവരുടെയും കാലാവധി നീട്ടിക്കിട്ടുന്നതിന് വേണ്ടി ബി.സി.സി.ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നിലവിൽ സുപ്രീം കോടതി ഈ വിഷയത്തിൽ വിധി പറയുന്നത് നീട്ടിവെച്ചിരുന്നു.
വ്യക്തിപരമായി സൗരവ് ഗാംഗുലിയും സംഘവും 2023 വരെ ബി.സി.സി.ഐയിൽ തുടരണമെന്നാണ് തന്റെ ആവശ്യമെന്നും എന്നാൽ കോടതി ഈ വിഷയത്തിൽ എന്ത് തീരുമാനിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ഗാവസ്കർ പറഞ്ഞു.