രോഹിത് ശർമ്മയുമായും വിരാട് കോഹ്‌ലിയുമായും ചർച്ച നടത്തി സൗരവ് ഗാംഗുലി

Staff Reporter

ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുമായും ചർച്ച നടത്തി. ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് ഗാംഗുലി താരങ്ങളുമായി ചർച്ച നടത്തിയത്.

ബി.സി.സി.ഐ പ്രസിഡണ്ട് ജയ് ഷായുടെ ചർച്ചയിൽ പങ്കെടുത്തിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാവിയെ പറ്റിയും ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ ആരും തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടില്ല.

ബംഗ്ളദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെയും ഇന്നലെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ടി20 പരമ്പരയിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാവും ബംഗ്ളദേശിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ബംഗ്ളദേശിനെതിരെ ഇന്ത്യ മൂന്ന് ടി20 മത്സരവും 2 ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുക.