സിംബാബ്‍വേയെ വിലക്കിയ ഐസിസി തീരുമാനം, സോളമണ്‍ മിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

- Advertisement -

സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് ഐസിസി സിംബാ‍ബ്‍വേയെ വിലക്കുവാന്‍ തീരുമാനിച്ചതിന് പിന്നാലെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് സോളമണ്‍ മിര്‍. താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തീരൂമാനം പരസ്യമാക്കിയത്. നേരത്തെ സിക്കന്ദര്‍ റാസ സഹതാരങ്ങളില്‍ ഐസിസിയുടെ ഈ തീരൂമാനം വലിയ ആഘാതം സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മിറിന്റെ ഈ തീരുമാനം.

https://www.instagram.com/p/B0FTJ6fjTAf/

സിംബാബ്‍വേയ്ക്ക് വേണ്ടി 47 ഏകദിനങ്ങളും 9 ടി20 മത്സരങ്ങളും 2 ടെസ്റ്റ് മത്സരവും കളിച്ചിട്ടുള്ള താരമാണ് സോളമണ്‍ മിര്‍. തന്റെ കൈയില്‍ നില്‍ക്കാത്ത കാര്യങ്ങളാണ് സിംബാബ്‍വേ ക്രിക്കറ്റില്‍ നടക്കുന്നതെന്നും അതിനാല്‍ തന്നെ പുതിയ ദിശ തേടിയുള്ള തന്റെ യാത്രയ്ക്കായി താന്‍ സിംബാബ്‍വേയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ തീരുമാനം കൈക്കൊള്ളുകയാണെന്ന് മിര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് തന്റെ ജീവിത്തതിലെ ഏറ്റവും വലിയ പാഠമാണെന്നും സിംബാബ്‍വേയ്ക്കായി ക്രിക്കറ്റ് കളിക്കാനായത് വലിയ ബഹുമതിയായി താന്‍ കരുതുന്നുവെന്നും സിംബാബ്‍വേ ഓള്‍റൗണ്ടര്‍ സൂചിപ്പിച്ചു.

Advertisement