സ്മൃതി മന്ദാന ക്വാരന്റൈൻ കഴിഞ്ഞു ടീമിനൊപ്പം ചേർന്നു

ഇന്ത്യം ബാറ്റർ സ്മൃതി മന്ദാന ഇന്ത്യൻ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മന്ദാന ടീമിനൊപ്പം ഉണ്ടാകും. പേസർമാരായ മേഘ്‌ന സിംഗ്, രേണുക സിംഗ് എന്നിവർ ആയിരുന്നു നീണ്ട ഐസൊലേഷനിൽ ഉണ്ടായിരുന്നത്. ന്യൂസിലൻഡിനെതിരായ ടി20 മത്സരവും രണ്ട് ഏകദിനങ്ങളും ഇവർക്ക് നഷ്ടമായിരുന്നു.

രേണുക ഇതിനകം ക്വാറന്റൈനിൽ നിന്ന് പുറത്തായിരുന്നു. മേഘ്‌നയും സ്മൃതിയും ഇന്നും ക്വാരന്റീൻ പൂർത്തിയാക്കി. മന്ദാനയും മേഘ്‌നയും ഏറെ നാളായി ക്വാറന്റൈനിൽ കഴിയുന്നതിനാൽ ഫിറ്റ്‌നസ് പ്രശ്നം ഉള്ളതിനാൽ വെള്ളിയാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിൽ കളിക്കാൻ സാധ്യത ഇല്ല.