വിരാട് കോഹ്‍ലിയും സ്റ്റീവന്‍ സ്മിത്തും മാനസികമായി കരുത്തര്‍ – ഡേവിഡ് വാര്‍ണര്‍

Sports Correspondent

വിരാട് കോഹ്‍ലിയാണോ സ്റ്റീവന്‍ സ്മിത്ത് ആണോ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന ചര്‍ച്ചകള്‍ എന്നും ലോകക്രിക്കറ്റില്‍ സജീവമാണ് എന്നാല്‍ ഇരുവരും ഒരു പോലെ മാനസികമായി വളരെ അധികം കരുത്തരാണെന്നാണ് സ്മിത്തിന്റെ സഹതാരം ഡേവിഡ് വാര്‍ണര്‍ പറയുന്നത്. അവരുടെ ഈ കരുത്തും കളിയോടുള്ള സമീപനവും അവര്‍ കളിക്കുന്ന ടീമിനെ കരുത്തരാക്കുന്നുവെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

വിരാട് കോഹ്‍ലി ടെക്നിക്കലായി വളരെ മികച്ച താരമാണെങ്കില്‍ സ്മിത്തിന്റെ ശൈലി അത്ര കാണുവാന്‍ രസമുള്ളതല്ലെങ്കിലും ഓസ്ട്രേലിയയ്ക്കായി ഭൂരിഭാഗം റണ്‍സും നേടുന്നത് താരം തന്നെയാണ്. രണ്ട് പേരും ബാറ്റിംഗ് ശൈലിയില്‍ വ്യത്യസ്തരാണെങ്കിലും റണ്‍സിനോടുള്ള ദാഹം ഇരുവര്‍ക്കും ഒരുപോലെയാണ് വാര്‍ണര്‍ വിശദമാക്കി. ഇരുവരും ക്രീസില്‍ അധിക സമയം ചെലവഴിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളാണെന്നും അവര്‍ക്കത് സാധിക്കുകകയാണെങ്കില്‍ ടീമിലെ മറ്റുള്ളവരുടെ മനോധൈര്യവും അവര്‍ ഉയര്‍ത്തുമെന്ന് വാര്‍ണര്‍ പറഞ്ഞു.