സ്മിത്തിനെ നഷ്ടമായി, ആദ്യ ദിവസം ഓസ്ട്രേലിയൻ ബാറ്റിങ് മികവ്

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ആദ്യ ദിവസം ഓസ്ട്രേലിയക്ക് സ്വന്തം. ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനം തന്നെ ആദ്യ ദിവസം കണ്ടു. മത്സരം ആദ്യ ദിവസത്തിനി പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ് ഓസ്ട്രേലിയ. സെഞ്ച്വറിയുമായി ലബുഷാനെയും അർധ സെഞ്ച്വറിയുമായി സ്മിത്താണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്.

130 റൺസുമായി ബാറ്റിംഗ് തുടരുകയാണ് ലബുഷാനെ. 210 പന്തിൽ 12 ഫോറും ഒരു സിക്സും അടങ്ങിയതാണ് ലബുഷാനെയുടെ ഇന്നിങ്സ്. സ്റ്റീവൻസ് സ്മിത്തിന്റെ വിക്കറ്റ് അവസാന ഓവറുകൾ നഷ്ടമായത് മാത്രമാകും ഓസ്ട്രേലിയക്ക് ചെറിയ നിരാശ നൽകുന്നത്‌. 63 റൺസ് എടുത്താണ് സ്മിത്ത് പുറത്തായത്. 182 പന്തിൽ നിന്നായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്.

45 റൺസ് എടുത്ത വാർണറിനെയും 18 റൺസ് എടുത്ത ബാർൺസിനെയും ഓസ്ട്രേലിയക്ക് തുടക്കത്തിൽ നഷ്ടമായത്. ഇപ്പോൾ 22 റൺസുമായി വേഡ് ആണ് ലബുഷാനെയ്ക്ക് പിന്തുണയുമായി ക്രീസിൽ ഉള്ളത്. ഗ്രാൻഢോമെ രണ്ട് വിക്കറ്റും, വാഗ്നർ ഒരു വിക്കറ്റും വീഴ്ത്തി.

Previous articleഫിഫാ മഞ്ചേരി ഇന്ന് സോക്കർ ഷൊർണ്ണൂരിനെതിരെ
Next articleറോറി ബാൺസിനും പരിക്ക്, ഇംഗ്ലണ്ട് പ്രതിസന്ധിയിൽ