“പരമ്പര സമനിലയാക്കിയാൽ അത് ഓസ്ട്രേലിയക്ക് അഭിമാനകരമായ നേട്ടമാകും” – സ്മിത്ത്

Newsroom

ഇന്ത്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നാല് ടെസ്റ്റുകളുടെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സമനില ലക്ഷ്യമിടണമെന്ന് ഓസ്‌ട്രേലിയയുടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തന്റെ ടീമിനോടായി പറഞ്ഞു. ഇൻഡോറിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റിന്റെ വിജയത്തോടെ തിരിച്ചടിച്ച ഓസ്‌ട്രേലിയ നിലവിൽ പരമ്പരയിൽ 1-2 എന്ന നിലയിലാണ്

Stevensmith

അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിന്റെ തലേന്ന്, ഇന്ത്യയിൽ സമനില നേടിയാൽ തന്നെ അത് അഭിമാനജരമായ നേട്ടം ആകും എന്ന് സ്മിത്ത് തുറന്നു സമ്മതിച്ചു. “ഈ ഗ്രൂപ്പിന് അല്ലെങ്കിൽ ഏതെങ്കിലും ടൂറിംഗ് ടീമിന് ഇന്ത്യയിലേക്ക് വരികയും രണ്ട് ടെസ്റ്റ് മത്സരങ്ങൾ ജയിക്കുകയും ചെയ്യുന്നത് ഒരു വലിയ നേട്ടമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.

“നിർഭാഗ്യവശാൽ, പരമ്പരയിൽ നേരത്തെ ജയിച്ചു കൊണ്ട് പരമ്പര വിജയിക്കാനുള്ള അവസരം നൽകാനായില്ല, എന്നാൽ ഇവിടെ പരമ്പര സമനിലയിലാക്കുക എന്നത് തന്നെ ഒരു വലിയ പോസിറ്റീവ് ആയിരിക്കും.” ക്യാപ്റ്റൻ പറഞ്ഞു.