അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ രണ്ടാം മത്സരത്തില്‍ ലഭിച്ച ആദ്യ അവസരം മുതലാക്കി സൂര്യകുമാര്‍ യാദവ്. തന്റെ ആദ്യ മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിയ്ക്കാതെ വന്നപ്പോള്‍ അതിന് തൊട്ടടുത്ത മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് ടീമില്‍ അവസരം ലഭിച്ചില്ല. ഇന്ന് പരമ്പരയിലെ നാലാം മത്സരത്തില്‍ താരത്തിന് ഇന്ത്യ വീണ്ടും അവസരം നല്‍കിയപ്പോള്‍ അത് രണ്ട് കൈയ്യും നീട്ടി താരം സ്വീകരിക്കുകയായിരുന്നു.
രോഹിത് ശര്‍മ്മയെ(12) പുറത്താക്കി ഇംഗ്ലണ്ടിനായി ആദ്യ വിക്കറ്റ് ജോഫ്ര ആര്‍ച്ചര്‍ നേടിയപ്പോള്‍ ആ ഓവറിലെ അവസാന പന്ത് നേരിടേണ്ടി വന്നത് സൂര്യകുമാര്‍ യാദവ് ആയിരുന്നു. ആദ്യ പന്തില്‍ തന്നെ ജോഫ്രയെ സിക്സര്‍ പറത്തി തുടങ്ങിയ താരം പിന്നെ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി സ്കോറിംഗ് നടത്തുന്ന അതേ രീതിയിലാണ് ബാറ്റ് വീശിയത്.
ബൗണ്ടറികളും സിക്സറുകളും താരം യഥേഷ്ടം നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ 18 പന്തില്‍ നിന്ന് 35 റണ്‍സാണ് നേടിയത്. ഇന്ത്യ 9 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് നേടിയിട്ടുണ്ട്.