സൂര്യകുമാർ യാദവിനെ എന്തിന് ടെസ്റ്റ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കി എന്ന് ആകാശ് ചോപ്ര

Newsroom

ജൂൺ 7ന് ലണ്ടനിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന്റെ അഭാവത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. യാദവിനെപ്പോലുള്ള ഒരു കളിക്കാരനെ ഒരു ടെസ്റ്റ് ഇന്നിംഗ്സിന്റെ മാത്രം അടിസ്ഥാനത്തിൽ എങ്ങനെ വിലയിരുത്താമെന്ന് ചോപ്ര ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് ചോപ്ര തന്റെ അഭിപ്രായം പറഞ്ഞത്‌. സൂര്യകുമാറിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല എങ്കിൽ എന്തിനാണ് ആദ്യം ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുത്തത് എന്നും ചോപ്ര ചോദിക്കുന്നു.

Picsart 23 03 23 13 00 04 157

ഓസ്‌ട്രേലിയയ്‌ക്കെതിരെ നാഗ്പൂരിൽ നടന്ന ടെസ്റ്റിൽ എട്ട് റൺസ് മാത്രമായിരുന്നു സൂര്യകുമാർ യാദവ് നേടിയത്. വേറെ അവസരം സൂര്യകുമാറിന് ലഭിച്ചിരുന്നില്ല.

“രഹാനെയെ ടീമിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ട്. എന്നാൽ സൂര്യയെ ഒഴിവാക്കിയത് എന്തിനാണ്? എന്തുകൊണ്ടാണ് ഒരു മത്സരത്തിന് ശേഷം അദ്ദേഹത്തെ ഒഴിവാക്കിയത്” ചോപ്ര ട്വീറ്റ് ചെയ്തു.