മുഹമ്മദ് സിറാജ് നമ്പർ 1!! ഐ സി സി റാങ്കിംഗിൽ ഒന്നാമത്

Newsroom

ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് സിറാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ മികവിന് അടിവരയിട്ടു. ഇപ്പോൾ ഏകദിന ബൗളർമാരുടെ ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടിനെയും ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡിനെയും പിന്തള്ളിയാണ് സിറാജ് ആദ്യമായി ഏകദിന ബൗളർമാരിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു വർഷമായി സിറാജിന്റെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ് ഈ നേട്ടം..
സിറാജ് 23 01 25 17 08 25 443

കഴിഞ്ഞ 12 മാസമായി സിറാജിന്റെ ഫോം പകരംവെക്കാൻ ഇല്ലാത്തതായിരുന്നു. ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരായ സമീപകാല ഏകദിന പരമ്പരകളിൽ അദ്ദേഹം ഗംഭീര പ്രകടനങ്ങൾ നടത്തി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു. ന്യൂസിലൻഡിനെതിരായ ഈയിടെ പൂർത്തിയായ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിക്കൊണ്ട് അദ്ദേഹം മികവ് തുടരുന്നതും കാണാൻ ആയി. 729 റേറ്റിംഗ് പോയിന്റുമായാണ് ഏകദിന ബൗളർ റാങ്കിംഗിൽ സിറാജ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഓസ്‌ട്രേലിയൻ താരം ഹേസല്വുഡിനെക്കാൾ രണ്ട് റേറ്റിംഗ് പോയിന്റ് മാത്രം മുകളിലാണ് സിറാജ്.