ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 469 റൺസിൽ അവസാനിച്ചു. മൊഹമ്മദ് സിറാജ് 4 വിക്കറ്റ് നേടിയപ്പോള്‍ മൊഹമ്മദ് ഷമിയും ശര്‍ദ്ധുൽ താക്കൂറും 2 വീതം വിക്കറ്റ് നേടി. ഓസ്ട്രേലിയയ്ക്കായി 163 റൺസ് നേടിയ ട്രാവിസ് ഹെഡ് ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റീവ് സ്മിത്ത് 121 റൺസ് നേടി.
ഇന്ന് ഓസ്ട്രേലിയന്‍ നിരയിൽ തിളങ്ങിയത് അലക്സ് കാറെ ആണ്. താരം 48 റൺസ് നേടിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ഇന്നലെ 43 റൺസ് നേടി പുറത്തായിരുന്നു.














