പ്രതിരോധം ശക്തമാക്കാൻ ആക്സൽ ഡിസാസിയേയും ലക്ഷ്യം വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Nihal Basheer

20230608 162021
Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണിലേക്ക് മാറ്റങ്ങൾക്ക് ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, പ്രതിരോധത്തിലേക്ക് എത്തിക്കാൻ മറ്റൊരു താരത്തിൽ കൂടി കണ്ണ് വെക്കുന്നു. മൊണാക്കോ താരം ആക്സൽ ഡിസാസിയെയാണ് യുണൈറ്റഡ് ഉന്നമിടുന്നത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഈ നീക്കത്തിന് താരത്തിന്റെയും പൂർണ്ണ സമ്മതം ലഭിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ സെൻട്രൽ ഡിഫൻഡർ സ്ഥാനത്തേക്ക് എത്തിക്കാനുള്ള താരങ്ങളിൽ യുണൈറ്റഡിന്റെ രണ്ടാമത്തെ മാത്രം സാധ്യതയാണ് ഇരുപത്തിയഞ്ചുകാരൻ. സീസണിൽ നാപോളിക്ക് തകർപ്പൻ പ്രകടനം പുറത്തെടുത്ത കിം മിൻജെയെ തന്നെയാണ് യുണൈറ്റഡ് ആദ്യം എത്തിക്കാൻ ശ്രമിക്കുക.
Axel desasi
അതേ സമയം ഹാരി മഗ്വായർ അടക്കം പ്രതിരോധത്തിൽ ഒന്നിലധികം താരങ്ങളെ നഷ്ടപ്പെടുന്ന യുണൈറ്റഡ്, ഡിസാസിക്ക് വേണ്ടിയുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് ലെ’എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു. നാൽപത് മില്യൺ യൂറോയിൽ കൂടിതൽ ആണ് മൊണാക്കോ ആവശ്യപ്പെടുന്ന തുക. താരത്തിന്റെ സമ്മതം കിട്ടിയെങ്കിലും കൈമാറ്റ തുകയിൽ ടീമുകൾക്ക് ധാരണയിൽ എത്താൻ സാധിച്ചിട്ടില്ലെന്നും ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൊണാക്കോയിൽ താരത്തിന്റെ പ്രകടനം ഫ്രഞ്ച് ലോകകപ്പ് ടീമിലും ഇടം പിടിക്കാൻ സഹായിച്ചിരുന്നു. 2020ൽ മൊണാക്കോയിൽ എത്തിയ താരം ഇത്തവണ 49 മത്സരങ്ങൾ ടീമിനായി ഇറങ്ങി.