തോല്‍വിയിലും തലയയുര്‍ത്തി സിമി സിംഗിന്റെ കന്നി ശതകം, അയര്‍ലണ്ടിനെ പരാജയപ്പെടുത്തി പരമ്പരയിലൊപ്പമെത്തി ദക്ഷിണാഫ്രിക്ക

Sports Correspondent

രണ്ടാം മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം മികച്ച തിരിച്ചുവരവ് നടത്തി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത് 346 റൺസ് നേടിയ ദക്ഷിണാഫ്രിക്ക അയര്‍ലണ്ടിനെ 276 റൺസിന് പുറത്താക്കിയാണ് 70 റൺസ് വിജയവും പരമ്പരയില്‍ ഒപ്പവുമെത്തിയത്. ഇതോടെ ഓരോ ജയവുമായി ഇരു ടീമുകളും പരമ്പര അവസാനിപ്പിച്ചു.

അര്‍ദ്ധ ശതകങ്ങള്‍ നേടിയ സിമി സിംഗും കര്‍ടിസ് കാംഫറും മാത്രമാണ് അയര്‍ലണ്ട് നിരയിൽ തിളങ്ങിയത്. സിമി പുറത്താകാതെ 100 റൺസും കാംഫര്‍ 54 റൺസുമാണ് നേടിയത്. മൂന്ന് വീതം വിക്കറ്റുമായി തബ്രൈസ് ഷംസിയും ആന്‍ഡിലേ ഫെഹ്ലുക്വായോയും തിളങ്ങിയപ്പോള്‍ കേശവ് മഹാരാജ് 2 വിക്കറ്റ് നേടി.