ശിഖര്‍ ധവാന്‍ പുറത്തായപ്പോള്‍ നാലാം നമ്പറിലേക്ക് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാനായി എത്തിയത് ഋഷഭ് പന്തും ശ്രേയസ്സ് അയ്യരും ഒരുമിച്ചായിരുന്നു. തപന്ത് ഡഗ്ഗൗട്ടില്‍ നിന്ന് എത്തിയപ്പോള്‍ സൈറ്റഅ സ്ക്രീനിന് പിന്നില്‍ നിന്നാണ് ശ്രേയസ്സ് അയ്യര്‍ വന്നത്. രണ്ട് പേരും പരസ്പരം കാണുമ്പോള്‍ മാത്രമാണ് ഇരുവരും ഇതിനെക്കുറിച്ച് അറിയുന്നത്. ഇത് വെറും ആശയക്കുഴപ്പമാണെന്ന് വ്യക്തമാക്കി വിരാട് കോഹ്‍ലി രംഗത്തെത്തുകയും ചെയ്തു.
ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍ രണ്ട് പേരോടും സംസാരിച്ചിരുന്നുവെന്നും മത്സരത്തിന്റെ ഏത് സാഹചര്യത്തിലാണ് താരങ്ങള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ വരേണ്ടതെന്ന് വ്യക്തമാക്കിയെങ്കിലും അതില്‍ അല്പം ആശയക്കുഴപ്പം വന്നതാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചതെന്ന് കോഹ്‍ലി പറഞ്ഞു. പത്തോവറിനു ശേഷം വിക്കറ്റ് വീഴുകയാണെങ്കില്‍ ഋഷഭ് പന്തും അതിന് മുമ്പ് ശ്രേയസ്സ് അയ്യരും ഇറങ്ങുമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചതെങ്കിലും ഇരുവരും തമ്മില്‍ സൃഷ്ടിച്ച ആശയക്കുഴപ്പത്തിന് ശേഷം അവസാനം പന്ത് ക്രീസിലേക്ക് എത്തി.
ശിഖര്‍ ധവാന്‍ 7.2 ഓവറില്‍ പുറത്തായപ്പോള്‍ അതിനര്‍ത്ഥം പന്തിന് പകരം ശ്രേയസ്സ് അയ്യരായിരുന്നു വരേണ്ടിയിരുന്നതെന്നാണ്. പന്ത് 20 പന്തില്‍ 19 റണ്‍സും അയ്യര്‍ 8 പന്തില്‍ 5 റണ്‍സും നേടി ജോണ്‍ ഫോര്‍ടൂയിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.