അരങ്ങേറ്റത്തിൽ ചരിത്രം എഴുതി ശ്രേയസ് അയ്യർ

Img 20211128 150956

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഒരു ഇന്ത്യൻ താരത്തിനു കഴിയാതിരുന്ന കാര്യമാണ് ശ്രേയസ് അയ്യർ നേടിയിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ശ്രേയസ് രണ്ടാം ഇന്നുങ്സിൽ 65 റൺസ് എടുത്താണ് പുറത്തായത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ടെസ്റ്റിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയും അർധ സെഞ്ച്വറിയും നേടുന്നത്. ശ്രേയസ്സ് ആദ്യ ഇന്നിങ്സിൽ 105 റൺസ് എടുത്തിരുന്നു. രണ്ട് ഇന്നിങ്സിലുമായി 170 റൺസ് എടുക്കാൻ ശ്രേയസിനായി. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം എന്ന ലിസ്റ്റിൽ ശ്രേയസ് ഇതോടെ മൂന്നാം സ്ഥാനത്തും എത്തി. 187 റൺസ് എടുത്ത ശികർ ധവാനും 177 റൺസ് എടുത്ത രോഹിത് ശർമ്മയും മാത്രമാണ് ശ്രേയസിനെക്കാൾ റൺസ് ടെസ്റ്റിൽ അരങ്ങേറ്റത്തിൽ നേടിയിട്ടുള്ളത്.

Previous articleഅർദ്ധ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ, ഇന്ത്യയുടെ ലീഡ് 200 കടന്നു
Next articleദേശീയ വനിതാ ഫുട്ബോളിന് തുടക്കം, ആദ്യ മത്സരത്തിൽ ഒഡീഷക്ക് വൻ വിജയം