ദേശീയ വനിതാ ഫുട്ബോളിന് തുടക്കം, ആദ്യ മത്സരത്തിൽ ഒഡീഷക്ക് വൻ വിജയം

20211128 152001

ദേശീയ വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കേരളത്തിൽ തുടക്കമായി. കോഴിക്കോടും കൂത്തുപറമ്പുമായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡീഷ ആന്ധ്രാപ്രദേശിനെ തകർത്തു. എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കായിരുന്നു ഒഡീഷയുടെ വിജയം. ഒഡീഷയ്ക്കായി ജബമണി, സുബദ്ര സഹു എന്നിവർ ഇരട്ട ഗോളുകൾ നേടി. ജസോദ മുണ്ട, കരിശ്മ, ദീപ, സത്യബതി, സോണി എന്നീ താരങ്ങളും ഒഡീഷയ്ക്കായി ഗോൾ നേടി.

ഇന്ന് രാവിലെ കൂത്തുപറമ്പ് നടന്ന മത്സരത്തിൽ മേഘാലയെ മണിപ്പൂരും വലിയ സ്കോറിന് തോൽപ്പിച്ചു. മണിപൂർ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയിച്ചത്. റോജ ദേവി, മന്ദാകിനി, കിരൺബാല, ബേബിസന എന്നിവരാണ് മണിപ്പൂരിനായി ഗോൾ നേടിയത്.

Previous articleഅരങ്ങേറ്റത്തിൽ ചരിത്രം എഴുതി ശ്രേയസ് അയ്യർ
Next articleപെരേരയുടെ അബദ്ധത്തിൽ ഫ്ലമെംഗോയ്ക്ക് കിരീടം നഷ്ടം, പാൽമെറസ് ലാറ്റിനമേരിക്കൻ ചാമ്പ്യൻസ്!!