ശ്രേയസ് അയ്യറിന് വീണ്ടും പരിക്കിന്റെ ആശങ്ക. ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി 2023-24 ഫൈനലിൻ്റെ നാലാം ദിവസത്തെ കളിയിൽ ശ്രേയസ് അയ്യർ ഫീൽഡ് ചെയ്തില്ല. നടുവേദനയെ തുടർന്ന് ആണ് താരം ഇന്ന് ഇറങ്ങാതിരുന്നത്. എന്നാൽ പരിക്കിൽ ആശങ്ക വേണ്ട എന്നാണ് മുംബൈ ടീം പറയുന്നത്.

അദ്ദേഹത്തിന് കുറച്ച് നടുവേദന ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ സുഖമായിട്ടുണ്ട്. അവൻ നാളെ കളത്തിലിറങ്ങും. മുംബൈ ടീം മാനേജർ ഭൂഷൺ പാട്ടീൽ പറഞ്ഞു. ഇന്നലലെ 95 റൺസ് എടുത്ത് ബാറ്റു കൊണ്ട് ഫോമിൽ എത്താൻ ശ്രേയസിന് ആയിരുന്നു.
രണ്ട് വർഷത്തോളമായി ശ്രേയസ് നട്ടെല്ലിന്റെ പരിക്ക് കാരണം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.














