ഷെഹാന്‍ മധുശങ്കയെ സസ്പെന്‍ഡ് ചെയ്ത് ശ്രീലങ്ക

Sports Correspondent

ഷെഹാന്‍ മധുശങ്കയെ സസ്പെന്‍ഡ് ചെയ്ത് ശ്രീലങ്ക. കഴിഞ്ഞ ദിവസം താരത്തിന്റെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ലങ്കന്‍ ബോര്‍ഡ് താരത്തിനെ ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് താരത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

താരത്തിന്റെ കാര്‍ പരിശോധനയ്ക്കായി തടഞ്ഞപ്പോളാണ് രണ്ട് ഗ്രാം ഹെറോയിന്‍ കണ്ടെത്തിയത്. 2018 ജനുവരിയില്‍ ബംഗ്ലാദേശിനെതിരെയുള്ള തന്റെ അരങ്ങേറ്റ ഏകദിന മത്സരത്തില്‍ ഹാട്രിക്ക് നേടിയ താരമാണ് മധുശങ്ക. താരത്തിനെ അറസ്റ്റിന് ശേഷം 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടിരിക്കുകയായിരുന്നു.