ഷെഫീൽഡ് ഷീൽഡ് ഫൈനൽ റദ്ദാക്കി, ന്യൂ സൗത്ത് വെയ്ൽസ് ജേതാക്കൾ

- Advertisement -

കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയൻ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡ് ഫൈനൽ റദ്ധാക്കി. തുടർന്ന് ന്യൂ സൗത്ത് വെയ്ൽസിനെ ജേതാക്കളായും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ ആദ്യമായാണ് ന്യൂ സൗത്ത് വെയ്ൽസ് ഷെഫീൽഡ് ഷീൽഡ് കിരീടം സ്വന്തമാക്കുന്നത്.

രണ്ടാം സ്ഥാനക്കാരായി വിക്ടോറിയയെയും തിരഞ്ഞെടുത്തിട്ടുണ്ട്. നേരത്തെ തന്നെ ഷെഫീൽഡ് ഷീൽഡിന്റെ അവസാന റൌണ്ട് മത്സരങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയ റദ്ധാക്കിയിരുന്നു. കൂടാതെ ഈ സീസണിൽ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കീഴിൽ നടക്കുന്ന മുഴുവൻ മത്സരങ്ങളും ക്രിക്കറ്റ് ഓസ്ട്രേലിയ റദ്ധാക്കിയിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മുഴുവൻ ഓഫീസികളും അടക്കുകയും ജോലിക്കാരോട് വീടുകളിൽ നിന്ന് ജോലി ചെയ്യാൻ ക്രിക്കറ്റ് ഓസ്ട്രേലിയ പറയുകയും ചെയ്തിട്ടുണ്ട്.

Advertisement