ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മൂന്നാം തവണ ശശാങ്ക് മനോഹര്‍ മത്സരിക്കില്ലെന്ന് ഐസിസി സ്ഥിരീകരിച്ചു. നാളെ ഐസിസിയുടെ മീറ്റിംഗ് നടക്കാനിരിക്കെയാണ് ഈ തീരൂമാനം ബോര്‍ഡ് അറിയിച്ചത്. പുതിയ ചെയര്‍മാനുള്ള ഇലക്ഷന്‍ എന്ന് നടത്തുമെന്നത് തീരുമാനിച്ചിട്ടില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
2016ല്‍ ആണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശശാങ്ക് എത്തുന്നത്. 2018ല്‍ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബിസിസിഐയുടെ എതിര്‍പ്പ് അവഗണിച്ച് ഐസിസിയുടെ ഗവര്‍ണന്‍സ് ഘടനയും സാമ്പത്തിക മോഡലും പൊളിച്ചെഴുതിയതിന് മുന്‍കൈ എടുത്തത് ശശാങ്കിന്റെ കാലഘട്ടത്തിലാണ്.
ശശാങ്കിന് പകരം ഇംഗ്ലണ്ട് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അടുത്ത് വിരമിച്ച കോളിന്‍ ഗ്രേവ്സിനാണ് കൂടുതല്‍ സാധ്യത നല്‍കുന്നത്. സൗരവ് ഗാംഗുലിയും തന്റെ ഭാഗ്യം പരീക്ഷിച്ചേക്കാമെന്ന അഭ്യൂഹം പരക്കുന്നുണ്ട്. ഗ്രെയിം സ്മിത്ത് അടുത്തിടെ ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നു.