ഒന്നാം സ്ഥാനം പങ്കിടുമെങ്കിൽ അത് ന്യൂസിലാൻഡുമായി മാത്രമെന്ന് വിരാട് കോഹ്‌ലി

- Advertisement -

ഇന്ത്യ ഏതെങ്കിലും ടീമുമായി ഒന്നാം സ്ഥാനം പങ്കിടുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ന്യൂസിലാൻഡുമായി മാത്രമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി വെല്ലിങ്ടണിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസ് സന്ദർശിക്കെയാണ് വിരാട് കോഹ്‌ലി ഈ അഭിപ്രായവുമായി രംഗത്തെത്തിയത്.

ഇന്ത്യ ന്യൂസിലാൻഡിൽ ഇപ്പോഴും പര്യടനം നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ പരസ്പര ബഹുമാനം ഉണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യൻ ടീം ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തെ പറ്റിയും ആദരവിനെ പറ്റി കേട്ടെന്നും താൻ അത് അംഗീകരിക്കുന്നുവെന്നും കോഹ്‌ലി പറഞ്ഞു. ഏതെങ്കിലും ടീമുമായി ഒന്നാം സ്ഥാനം പങ്കുവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് ന്യൂസിലാൻഡുമായിട്ട് മാത്രം ആണെന്നും വിരാട് കോഹ്‌ലി കൂട്ടിച്ചേർത്തു.

നിലവിൽ ഇന്ത്യൻ ടീം ഏതൊരു ടീമും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം ആണെന്നും ന്യൂസിലാൻഡും അതിൽ നിന്നും വ്യത്യസ്‍തമല്ലെന്നും എന്നാൽ അതിന്റെ പേരിൽ ഒരു വിദ്വേഷവും ഉണ്ടാവില്ലന്നതാണ് വ്യതാസം എന്നും കോഹ്‌ലി പറഞ്ഞു. അത്കൊണ്ടാണ് ഒരു മത്സരത്തിനിടക്ക് താൻ കെയ്ൻ വില്യംസണുമായി ബൗണ്ടറി ലൈനിന് പുറത്ത് ക്രിക്കറ്റിനെ പറ്റിയല്ലാതെ ജീവിതത്തെ കുറിച്ച് സംസാരിച്ചതെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

Advertisement