കുപ്പൂത്ത് സെവൻസിൽ ഇന്ന് കിരീട പോരാട്ടം

- Advertisement -

കുപ്പൂത്ത് സെവൻസിന്റെ ഫൈനൽ ഇന്ന് നടക്കും. ഫൈനലിൽ അഭിലാഷ് കുപ്പൂത്തും സബാൻ കോട്ടക്കലുമാണ് ഏറ്റുമുട്ടുന്നത്. സെമി ഫൈനലിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആണ് സബൻ കോട്ടക്കൽ ഫൈനലിൽ എത്തിയത്. സബാന്റെ മൂന്നാം ഫൈനലാണിത്. ഇതിനു മുമ്പ് ഒരു കിരീടം സബാൻ നേടിയിട്ടുണ്ട്.

ആതിഥേയരായ അഭിലാഷ് കുപ്പൂത്ത് റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ആണ് ഫൈനലിലേക്ക് കടന്നത്. അഭിലാഷ് കുപ്പൂത്തിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്. ഇതുവരെ കിരീടം നേടാൻ അഭിലാഷിനായില്ല. ഇതിനു മുമ്പ് സീസണിൽ രണ്ട് തവണ സബാനും അഭിലാഷും ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് ടീമുകളും ഒരോ മത്സരം വിജയിച്ചിട്ടുണ്ട്.

Advertisement